കോട്ടയം : അതിരമ്പുഴ പഞ്ചായത്ത് ഇരുപതാം വാർഡംഗം ഐസി സാജനെയും മക്കളായ അമലയേയും അമയയേയും ആണ് കാണാതായത്. ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് റിപ്പോർട്ടുണ്ട്. ......
ചിങ്ങവനം പരുത്തുംപാറയിൽ വാഹനം ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പരുത്തുംപാറ വടക്കേപ്പറമ്പിൽ രാജപ്പൻ (66) ആണ് മരിച്ചത്.......
അതിശക്തമായ മഴയ്ക്കു സാധ്യതയുളളതിനാൽ മേയ് 30 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ......
കോട്ടയം: യുഡിഎഫ് നോടും എൽഡിഎഫ് നോടും അനുഭാവമില്ലാത്ത സുറിയാനി കത്തോലിക്കരെ ബി ജെ പി ക്കനുകൂലമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ തലമുതിർന്ന ചില പഴയകാല കേരള കോൺഗ്രസ് നേതാക്കൾ ചേർന്ന് നാഷണൽ ഫാർമേഴ്സ് പാർട്ടിയെന്ന പുതിയ പാർട്ടി പ്രഖ്യാപിച്ചു. മേയ് 23 ന് കോട്ടയത്തു നടത്തിയ കേരള ഫാർമേഴ്സ് ഫെഡറേഷൻ്റെ സമ്മേളനത്തിൽ വെച്ചു പാർട്ടി പ്രഖ്യാപനം നടത്താനാണിരുന്നത്.
ഒരു മാസം മുമ്പ് തന്നെ ഇലക്ഷൻ കമ്മിഷനിൽ നിന്നു പാർട്ടിക്ക് രജിസ്ട്രേഷനും എടുത്തിരുന്നു. ......
യാക്കോബായ സുറിയാനി സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ.
1975 മേയ് 21-നാണ് മോർ തിമോത്തിയോസ് വൈദിക പട്ടമേറ്റത്.
1991-ൽ ബാഹ്യകേരള ഭദ്രാസന സഹായ മെത്രാപ്പോലീ ത്തായായി വാഴിക്കപ്പെട്ടു. 1999 മുതൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായാണ്. ......
കോട്ടയം കുമാരനല്ലൂർ ഉമ്പുക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂർ - കാണക്കാരി റൂട്ടിൽ സർവീസ് നടത്തുന്ന ഈഴംപേരൂർ ബസാണ് അപകടത്തിനിടയാക്കിയത്. ......
കോട്ടയം മെഡിക്കൽ കോളജിൽ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം. പൊലീസുകാരന് കുത്തേറ്റു.......